Tuesday, 23 September 2025

ഡിസ്നിക്ക് നഷ്ടമുണ്ടായത് 400 കോടി ഡോളർ; ജിമ്മി കിമൽ ഷോ പുനഃരാരംഭിച്ചു

SHARE
 


ജിമ്മി കിമൽ ഷോ പുനരാരംഭിച്ച് എബിസി ന്യൂസ്. എബിസിയുടെ ഉടമസ്ഥരായ വാൾട്ട് ഡിസ്നി കമ്പനിയാണ് പ്രഖ്യാപനം നടത്തിയത്. ചാർളി കിർക്കിന്റെ മരണവുമായി ബന്ധപ്പെട്ട് ജിമ്മി കിമൽ നടത്തിയ പരാമർശത്തെ തുടർന്നാണ് ഷോ നിർത്തിവെയ്ക്കേണ്ടി വന്നത്. ഡിസ്നിക്ക് 400 കോടി ഡോളർ നഷ്ടമുണ്ടായെന്ന് വിലയിരുത്തൽ. ഷോ നിർത്തിയതിന് ശേഷം നിരവധി പേരാണ് ഡിസ്നി സബ്സ്ക്രിപ്ഷൻ നിർത്തലാക്കിയത്.

“വൈകാരികമായ ഒരു നിമിഷത്തിൽ കൂടുതൽ പിരിമുറുക്കമുള്ള സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിഞ്ഞ ബുധനാഴ്ച, ഷോ നിർത്തിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ചില അഭിപ്രായങ്ങൾ അസമയത്താണെന്നും വിവേകശൂന്യമാണെന്നും ഞങ്ങൾക്ക് തോന്നിയതിനാലാണ് ഈ തീരുമാനമെടുത്തത്. ജിമ്മിയുമായി ചർച്ചകൾ നടത്തി. ഇതിന് ശേഷം‌ ഷോ പുനഃരാരംഭിക്കാനുള്ള തീരുമാനത്തിലെത്തി” ഡിസ്നി അറിയിച്ചു.

ജിമ്മി കിമൽ നടത്തിയ പരാമർശത്തിന് പിന്നാലെ എബിസി ന്യൂസിനെതിരെയും ഡിസ്നിക്കെതിരെയും ബഹിഷ്കരണാഹ്വാനം നടത്തിയിരുന്നു. ഡിസ്നി സബ്സ്ക്രിപ്ഷൻ നിർത്തലാക്കാനും നിരവധി ഉപഭോക്താക്കൾ തായാറായി. എന്നാൽ ജിമ്മി കിമൽ ഷോ നിർത്തിവെച്ചതിന് ശേഷം കമ്പനിക്ക് എത്രത്തോളം നഷ്ടമുണ്ടായി എന്നത് സംബന്ധിച്ച് വ്യക്തമായ വിവരമില്ല.

യുഎസ് പ്രസിഡന്റ് ഡോണൾഡ്‍ ട്രംപിനെ പിന്തുണക്കുന്നവർ ചാർലി കിർക്കിന്റെ കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ജിമ്മിയുടെ പരാമർശം. ഇത് വിവാദമായതിന് പിന്നാലെയാണ് ഷോ നിർത്തിവെക്കാൻ എബിസി ന്യൂസ് തീരുമാനിച്ചത്. ഷോനിർത്തിവെച്ചത് നന്നായി എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ കടുത്ത വിമർശകനാണ് ജിമ്മി കിമൽ. യൂട്ടവാലി സർവകലാശാലയിൽ സെപ്റ്റംബർ 10നു നടന്ന ചടങ്ങിനിടെയാണു ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെട്ടത്.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.