ടിറാന: പരമ്പരാഗത അൽബേനിയയുടെ വസ്ത്രം ധരിച്ച് ഒരു യുവതി. അൽബേനിയൻ മന്ത്രിസഭയിലെ പുതിയ അംഗമാണ് ഇവർ. അഴിമതിക്കെതിരെ പോരാടുക എന്നതാണ് ഈ മന്ത്രിയുടെ ചുമതല. ഇത് ഒരു വ്യക്തിയല്ല, പിക്‌സലുകളും കോഡുകളും ഉപയോഗിച്ച് നിർമിച്ച എഐ മന്ത്രിയാണ് എന്നതാണ് പുതിയ മന്ത്രിസഭാംഗത്തിന്റെ പ്രത്യേകത.
അൽബേനിയൻ ഭാഷയിൽ സൂര്യൻ എന്നർഥം വരുന്ന 'ഡിയല്ല' എന്നാണ് പുതിയ മന്ത്രിയുടെ പേര്. സർക്കാറിന്റെ കരാറുകൾ കമ്പനികൾക്ക് നൽകുക, പൊതുവായ ടെൻഡറുകൾക്ക് മേൽനോട്ടം വഹിക്കുക തുടങ്ങിയവയാണ് എഐ മന്ത്രിയുടെ ജോലി. പുതിയ മന്ത്രി പൊതു ടെൻഡറുകൾ പൂർണമായും അഴിമതി മുക്തമാക്കുമെന്ന് പ്രധാനമന്ത്രി ഈദി രമ പറഞ്ഞു.
ജനുവരിയിൽ ആദ്യമായി എഐ മന്ത്രി പ്രവർത്തിച്ച് തുടങ്ങിയതിന് ശേഷം ഇതുവരെ 36,000 സർക്കാർ രേഖകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും, ആയിരത്തോളം സേവനങ്ങൾ പ്ലാറ്റഫോം വഴി നൽകിയിട്ടുണ്ടെന്നും സർക്കാർ രേഖകൾ ചൂണ്ടികാണിക്കുന്നു. ഡിയല്ല പ്രവർത്തിക്കുന്നത് ഏതെങ്കിലും വ്യക്തിയുടെ മേൽനോട്ടത്തിലാണോ എന്നത് സംബന്ധിച്ച് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.