Monday, 8 September 2025

ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അനുജൻ, തലയിലും നെറ്റിയിലും വെട്ടേറ്റു

SHARE
 

കൊച്ചി: എറണാകുളം നോർത്ത് പറവൂർ കോട്ടുവള്ളിക്ക് സമീപം സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ജേഷ്ഠൻ സജീഷിനെ അനുജൻ സജിത്ത് തലയില്‍ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി സജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് വിവരം. തലയിലും നെറ്റിയിലും വെട്ടേറ്റിട്ടുണ്ട്. ഒരു ചെവി മുറിഞ്ഞുപോയതായാണ് വിവരം.

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.

നോർത്ത് പറവൂർ കോട്ടുവള്ളിക്ക് സമീപമാണ് സ​ഹോദരങ്ങളായ സജീഷും സജിത്തും താമസിച്ചിരുന്നത്. രക്ഷിതാക്കളും ഈ അടുത്ത് മുത്തശ്ശിയും മരിച്ചതോടെയാണ് സഹോദരങ്ങൾ മാത്രമായത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ തലയ്ക്ക് വെട്ടേറ്റ സജീഷ് രക്തത്തിൽ കുളിച്ച് തൊട്ടടുത്തുള്ള ബന്ധു കൂടിയായ അയൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സജീഷിന് പിന്നാലെ സജിത്തും ആ വീട്ടിലേക്ക് ഓടിക്കയറി. ഇതോടെയാണ് സജിത്ത് വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതാണെന്നുള്ള വിവരം പുറത്തറിയുന്നത്. പിന്നാലെ നാട്ടുകാർ ചേർന്ന് സജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.