കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങൾ മോട്ടോർസൈക്കിൾ, സർവീസ്, വസ്ത്രങ്ങൾ, ആക്‌സസറീസ് എന്നീ വിഭാഗങ്ങളിലേക്ക് പൂർണ്ണമായും കൈമാറുമെന്ന് ഐക്കണിക്ക് ടൂവീലർ ബ്രാൻഡായ റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചു. ഇത് ബ്രാൻഡിന്റെ ജനപ്രിയ മോഡലുകളെ പ്രത്യേകിച്ച് 350 സിസി വിഭാഗത്തിൽ, ഇന്ത്യയിലുടനീളമുള്ള റൈഡർമാർക്ക് കൂടുതൽ ആക്‌സസ് ചെയ്യാവുന്നതാക്കും.
ഇടത്തരം മോട്ടോർസൈക്കിൾ വിപണിയിൽ ഏറ്റവും ശക്തമായ സാനിധ്യമാണ് റോയൽ എൻഫീൽഡിന്റെ 350 സിസി നിര. ഏറ്റവും പുതിയ വില പരിഷ്കരണം വാഹനപ്രേമികൾക്കിടയിൽ അതിന്റെ ആകർഷണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2025 സെപ്റ്റംബർ 22 മുതൽ, പുതുക്കിയ വിലകൾ എല്ലാ ഡീലർഷിപ്പുകളിലും പ്രാബല്യത്തിൽ വരും. അതേസമയം 350 സിസിക്ക് മുകളിലുള്ള മോഡലുകൾക്ക്, പുതിയ ജിഎസ്ടി നിരക്കുകൾക്ക് അനുസൃതമായി വിലകൾ പരിഷ്കരിക്കും.
ചില മോഡലുകളിൽ 22,000 രൂപ വരെ വിലക്കുറവ് വരുമെന്ന് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2025 സെപ്റ്റംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. ആദ്യമായി വാഹനം വാങ്ങുന്നവർക്ക് ജിഎസ്ടി പരിഷ്കരണം പ്രത്യേകിച്ചും ഗുണം ചെയ്യുമെന്ന് റോയൽ എൻഫീൽഡിന്‍റെ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും റോയൽ എൻഫീൽഡിന്റെ സിഇഒയുമായ ബി ഗോവിന്ദരാജൻ എടുത്തുപറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.