കുവൈത്ത് സിറ്റി: കുവൈത്തിൽ 20 ദിനാറിന്‍റെ കള്ളനോട്ടുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരാൾ അറസ്റ്റിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിന് കീഴിലുള്ള കള്ളപ്പണം, വ്യാജരേഖാ കുറ്റകൃത്യങ്ങൾ നേരിടുന്ന വിഭാഗമാണ് പ്രതിയെ പിടികൂടിയത്.
ഖൈത്താൻ പൊലീസ് സ്റ്റേഷനിൽ പ്രദേശത്ത് കള്ളനോട്ടുകൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ റിപ്പോർട്ട് ചെയ്ത രണ്ട് കേസുകൾക്ക് പുറമെ വിവിധ ഗവർണറേറ്റുകളിലായി സമാനമായ നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതായി ഇയാൾ സമ്മതിച്ചു. സബാഹ് അൽ-അഹമ്മദ് സീ സിറ്റിയിലുള്ള തൻ്റെ കുടുംബത്തിൻ്റെ കെട്ടിടത്തിൽ വെച്ച് അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് താൻ കള്ളനോട്ടുകൾ നിർമ്മിച്ചതെന്നും അവിടെ വലിയ അളവിൽ വ്യാജ കറൻസി സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.