കാസർകോട്: നികുതിവെട്ടിച്ച് വിദേശ നിർമ്മിത ആഡംബര കാറുകൾ എത്തിച്ച കേസിന്റെ അന്വേഷണത്തിനായി എൻഐഎ കാസർകോട്ടേക്ക്. കാർ കടത്തി കൊണ്ടുവന്ന സംഘത്തിൽ കാസർകോട് സ്വദേശിയായ ഒരാൾ ഉണ്ടെന്ന സൂചനകളെ തുടർന്നാണ് എൻഐഎ എത്തുന്നതെന്നാണ് സൂചന. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ അംഗമാണ് കാസർകോട് സ്വദേശിയെന്നും പറയുന്നു. പ്രസ്തുത ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 'ഓപ്പറേഷൻ നുംഖുർ' എന്ന പേരിൽ കസ്റ്റംസ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിച്ച് നേപ്പാൾ വഴി കടത്തിക്കൊണ്ടുവന്ന ആഡംബര കാറുകൾ കേരളത്തിലും എത്തിയതായി കണ്ടെത്തിയത്. സിനിമാ നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് അടക്കമുള്ള സെലിബ്രിറ്റികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടിലേറെ കാറുകൾ കണ്ടെത്തിയിരുന്നു. നേപ്പാളിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലേക്ക് ഇരുന്നൂറോളം വാഹനങ്ങൾ കടത്തിക്കൊണ്ടു വന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ. ഇവയിൽ ഏതാനും വാഹനങ്ങൾ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളു. ബാക്കി വാഹനങ്ങൾ സംസ്ഥാനത്തിനു പുറത്തേക്ക് കടത്തിയതായും
സംശയിക്കുന്നു. ഇതിന്റെ
അടിസ്ഥാനത്തിൽ അന്വേഷണം
ബംഗ്ളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുവാനാണ് അന്വേഷണ സംഘത്തിന്റെ
തീരുമാനം. ഇതിനായി കർണ്ണാടക, തമിഴ്നാട് പൊലീസിന്റെ സഹായം തേടുമെന്നു സൂചനയുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.