Wednesday, 1 October 2025

ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു

SHARE

 


തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ ഓടയിൽ കുടുങ്ങി മൂന്നു പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികലായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനേ തുടർന്നാണ് അപകടം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം.

കട്ടപ്പനയിൽ പാറക്കടവിന് സമീപം പ്രവർത്തിക്കുന്ന ഓറഞ്ച് ഹോട്ടലിന്റെ സമീപത്തെ ഓട വൃത്തിയാക്കുന്നതിനായി ഒരാൾ മാൻ ഹോളിൽ ഇറങ്ങി. അൽ‌പസമയത്തിനുശേഷം ആദ്യം ഇറങ്ങിയ ആളെ കാണാതായതോടെ തിരയുന്നതിനായാണ് മറ്റ് രണ്ടുപേരും ഇറങ്ങിയത്. ഇതേതുടർന്ന് മൂന്നു പേരും ഓടയിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഓരോരുത്തരെയായി പുറത്തെടുക്കാനായത്.


തുടർന്ന് രണ്ടുപേരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലേക്കും ഒരാളെ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഏതാനും സമയത്തിനുശേഷം മൂന്നുപേരും മരണപ്പെട്ടു. യാതൊരു സുരക്ഷാക്രമീകരണവും ഇല്ലാതെയാണ് ഇവർ‌ ഓടയിൽ ഇറങ്ങിയത്. ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെ യാതൊരു ക്രമീകരണങ്ങളും ഉണ്ടായില്ല. ഓക്സിജൻ ലഭിക്കാതെ വിഷവായു ശ്വസിച്ചതാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുപേരുടെയും മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.