Monday, 1 September 2025

മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യം വാങ്ങി; അന്വേഷണം തുടങ്ങി

SHARE


‍തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ തട്ടിപ്പിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അന്വേഷണം തുടങ്ങിയത്. ഔട്ട്‌ലെറ്റിൽ എത്തുന്ന യാത്രക്കാർക്ക് ലഘുഭക്ഷണം ഓഫർ ചെയ്ത് പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടക്കുന്നത്.
 
ഇതുവഴി യാത്രക്കാർക്ക് അനുവദിക്കപ്പെട്ട അളവിനെക്കാൾ മദ്യം ലഭിക്കുന്നുവെന്നാണ് ഉയർന്നുവന്നിട്ടുള്ള പരാതി. പ്രിവന്റീവ് വിഭാഗത്തിന്റെ പ്രാഥമികാന്വേഷണത്തിൽ മദ്യക്കുപ്പി വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ടിലും മദ്യം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
 
നിയമാനുസൃതം രണ്ട് ലിറ്റർ വിദേശമദ്യമേ യാത്രക്കാരന് അനുവദനീയമായുള്ളൂ. മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് നമ്പരുപയോഗിച്ച് മറ്റ് യാത്രക്കാർക്ക് രണ്ട് ലിറ്ററിലധികം മദ്യം നൽകിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മദ്യംവാങ്ങാത്ത യാത്രക്കാരുടെ പേരിലാണ് അധികം നൽകുന്ന മദ്യത്തിന്റെ ബില്ലുകൾ അടിച്ചിരിക്കുന്നത്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.