ലഖ്‌നൗ: അക്രമകാരികളായ തെരുവുനായകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. പ്രകോപനമില്ലാതെ മനുഷ്യരെ കടിക്കുന്ന നായകളെ 10 ദിവസത്തേക്ക് മൃഗസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കാനാണ് ഉത്തരവിൽ പറയുന്നത്. മനുഷ്യനെ രണ്ടുവട്ടം കടിക്കുന്ന തെരുവുനായകളെ ജീവിതാവസാനം വരെ തടവിലിടാനും സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ദത്തെടുക്കാൻ തയ്യാറുള്ളവർക്ക് മാത്രമേ ഈ നായകളെ ഇനി കൈമാറുകയുള്ളൂ.
സെപ്റ്റംബർ 10-ന് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജാത് എല്ലാ ഗ്രാമീണ, നഗര തദ്ദേശ സ്ഥാപനങ്ങൾക്കും അയച്ച ഉത്തരവിലാണ് ഈ നിർദേശങ്ങൾ. തെരുവ് നായയുടെ കടിയേറ്റ് ഒരാൾ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ, സംഭവം അന്വേഷിച്ച് നായയെ അടുത്തുള്ള മൃഗ ജനന നിയന്ത്രണ കേന്ദ്രത്തിലേക്ക് മാറ്റും. അവിടെ വെച്ച് വന്ധ്യംകരണം നടത്തുകയും 10 ദിവസം നിരീക്ഷിക്കുകയും ചെയ്യും. അതിനുശേഷം നായയുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഒരു മൈക്രോചിപ്പ് ശരീരത്തിൽ ഘടിപ്പിച്ച് തിരികെ വിടും. ഇത് നായയുടെ സ്ഥലം കണ്ടെത്താനും സഹായിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.