ഇടുക്കി: അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ചാറ്റുപാറ സ്വദേശി ചിരമുഖം പത്രോസ് ആണ് മരിച്ചത്.കഴുത്തിനും തലയ്ക്കും വെട്ടേറ്റ സാറാമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്.ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വീടിന് തൊട്ടടുത്ത സ്ഥാപനത്തിലാണ് പത്രോസും ഭാര്യയും ജോലി ചെയ്തിരുന്നത്.സമയമായിട്ടും ഇരുവരും ജോലിക്കെത്താതായതോടെ സ്ഥാപന ഉടമ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടില്‍ സാറാമ്മ വെട്ടേറ്റ നിലയിലും പത്രോസിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയത്.
സാറാമ്മ മരിച്ചെന്ന് കരുതി പത്രോസ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.