ഡല്‍ഹി: ഡല്‍ഹിയില്‍ ആൾക്കൂട്ട ആക്രമണത്തിന് ഇരയായെന്ന ആരോപണവുമായി മലയാളി വിദ്യാർത്ഥികൾ രംഗത്ത്. റെഡ് ഫോര്‍ട്ടിന് സമീപമാണ് സംഭവം. സഹായത്തിനായി പൊലീസിനെ സമീപിച്ചപ്പോള്‍ പൊലീസും മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശി അശ്വന്ത്, കാസർകോട് സ്വദേശി സുധിന്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഹിന്ദി സംസാരിക്കുന്നില്ല എന്ന പേരിലും മര്‍ദനം നേരിടേണ്ടിവന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്. റെഡ്‌ഫോര്‍ട്ടില്‍ നടക്കാനിറങ്ങിയപ്പോൾ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച്, ഐഫോൺ എന്നിവ വേണോ എന്ന് ചോദിച്ച് ഒരാള്‍ സമീപിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. വേണ്ടെന്ന് പറഞ്ഞതോടെ കച്ചവടക്കാരന്‍ മറ്റ് ആളുകളേയും കൂട്ടി വന്ന് മര്‍ദിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'കച്ചവടക്കാരന്‍ കൊണ്ടുവന്ന സാധനങ്ങള്‍ വേണ്ട എന്ന് പറഞ്ഞ് ഞങ്ങള്‍ മുന്നോട്ട് നടന്നു. അല്‍പ്പ സമയത്തിന് ശേഷം ഇയാള്‍ കുറച്ച് ആളുകളെയും കൂട്ടി വരികയായിരുന്നു. എന്നിട്ട് ഒരു ഫേക്ക് സ്‌ക്രീന്‍ഷോട്ട് കാണിച്ച് ഈ ഫോണ്‍ തങ്ങൾ അയാളുടെ കയ്യില്‍ നിന്ന് വാങ്ങിയതാണെന്നും തിരിച്ച് വേണമെന്നും പറഞ്ഞു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന സുഹൃത്ത് അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ കയറി സഹായം ചോദിച്ചു. എന്നാല്‍ അവന്‍ ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തി പറഞ്ഞതിനാല്‍ അവര്‍ക്ക് മനസിലായില്ല. അപ്പോഴേക്കും ആള്‍ക്കൂട്ടം പൊലീസിനോട് സംസാരിക്കുകയും അതിന് ശേഷം പൊലീസ് ഞങ്ങളെ മര്‍ദിച്ച് എന്റെ ഫോണ്‍ എടുത്ത് അവര്‍ക്ക് കൊടുത്തിട്ട് ഞങ്ങളോട് പോകാന്‍ പറഞ്ഞു', സുധിന്‍ പറഞ്ഞു.
'പരാതി പറയാന്‍ പൊലീസ് സ്റ്റേഷനില്‍ കയറിയ എനിക്ക് മര്‍ദനമേറ്റു. ഒരു നിമിഷം എനിക്ക് ഇത് ഫേക്ക് പൊലീസാണോ എന്ന് പോലും തോന്നിയിരുന്നു. നമ്മുടെ നാട്ടിലൊന്നും പൊലീസ് ഇത്തരത്തില്‍ പെരുമാറുന്നില്ലല്ലോ. പൊലീസുകാര്‍ ഫൈബര്‍ സ്റ്റിക്ക് ഉപയോഗിച്ച് അടിക്കുകയും പിന്നീട് മറ്റൊരു പ്രധാനപ്പെട്ട സ്റ്റേഷനില്‍ കൊണ്ടുപോയി സ്‌റ്റേഷന് അകത്ത് വച്ച് പൊലീസുകാരും പൊലീസ് അല്ലാത്ത ആളുകളും പോലും വന്ന് രണ്ടര മണിക്കൂറോളം ക്രൂര മര്‍ദനത്തിനിരയാക്കി. ഹിന്ദി പറയൂ എന്ന് പറഞ്ഞും വല്ലാതെ ഉപദ്രവിച്ചു.' മര്‍ദനമേറ്റ അശ്വന്ത് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.