ഡറാഡൂൺ: ഉത്തരാഖണ്ഡിലെ ഡറാഡൂണിൽ മേഘവിസ്‌ഫോടനം. രണ്ടു പേരെ കാണാതായി. ഇന്ന് പുലർച്ചയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഒട്ടേറെ പ്രദേശവാസികളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാഭരണകൂടം വ്യക്തമാക്കി. കാണാതായ രണ്ട് പേർക്കായുള്ള രക്ഷാപ്രവർത്തന നടപടികൾ തുടരുകയാണ്. സംഭവം അറിഞ്ഞ ഉടൻ തന്നെ ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
മേഘവിസ്ഫോടനത്തെ തുടർന്ന്, ഡെറാഡൂണിലെ ഋഷികേശിലെ ചന്ദ്രഭാഗ നദി രാവിലെ മുതൽ കരകവിഞ്ഞൊഴുകുകയാണ്. നദിയിലെ വെള്ളം ദേശീയപാതയിൽ നിറഞ്ഞൊഴുകിയതിനാൽ മൂന്ന് പേർ നദിയിൽ കുടുങ്ങി. ഇവരെ എസ്ഡിആർഎഫ് സംഘം രക്ഷപ്പെടുത്തിയിട്ടുണ്ട്.
എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അടക്കം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, കനത്ത മഴയും മേഘവിസ്ഫോടനവും കണക്കിലെടുത്ത് ഡെറാഡൂണിലെ 1 മുതൽ 12ാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുകയും സ്ഥിതിഗതികൾ വ്യക്തിപരമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉത്തരഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്‌സിൽ കുറിച്ചു. ഡെറാഡൂണിലെ സഹസ്രധാരയിൽ ഇന്നലെ വൈകിയുണ്ടായ കനത്ത മഴയിൽ ചില കടകൾക്കും കേടുപാടുകൾ സംഭവിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എക്‌സിൽ പറഞ്ഞു. തുടർച്ചയായി ഉണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയങ്ങളിലും ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.