മയൂർഭഞ്ച്: സ്കൂളിലെ പ്രാർത്ഥനയ്ക്ക് ശേഷം അധ്യാപികയുടെ കാൽ തൊട്ട് വന്ദിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. പ്രതിഷേധം ശക്തമായതിന് പിന്നാലെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഒഡിഷയിലെ മയൂർഭഞ്ചിലാണ് സംഭവം. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ നിന്നുള്ള 31 വിദ്യാർത്ഥികളായിരുന്നു ആക്രമണത്തിന് ഇരയായത്. മർദ്ദനത്തിനിരയായ വിദ്യാർത്ഥികളും ഇവരുടെ മാതാപിതാക്കളും നൽകിയ പരാതിയിൽ സ്കൂൾ മാനേജ്മെന്റ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തത്. ഒഡിഷ സംസ്ഥാന സർക്കാരിന് കീഴിലുളഅള സ്കൂളിലാണ് സംഭവം. രാവിലത്തെ അസംബ്ലിയിലെ പ്രാർത്ഥനയ്ക്ക് പിന്നാലെ ക്ലാസ് മുറികളിലേക്ക് പോയ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. തന്റെ കാലിൽ തൊട്ട് വന്ദിക്കാതെ ക്ലാസ് മുറിയിലേക്ക് പോയ വിദ്യാർത്ഥികളെ അധ്യാപിക പിന്തുടർന്ന് ചെന്ന് മർദ്ദിക്കുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.