തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. കടയ്ക്കാവൂർ എസ് എസ് പി ബി ഹയർസെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ സഖീ ജെ പി ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിക്കായിരുന്നു അപകടം. സ്കൂളിൽ പിടിഎ മീറ്റിംഗ് കഴിഞ്ഞ് അച്ചനും അമ്മയ്ക്കുമൊപ്പം ഓട്ടോയിൽ മടങ്ങുന്ന വഴിയ്ക്കായിരുന്നു അപകടം. സഖിയുടെ അച്ഛൻ ജോൺ പോളായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. കടയ്ക്കാവൂർ ഓവർ ബ്രിഡ്ജിൽ വെച്ച് ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് നായ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു. ഓട്ടോ മറിഞ്ഞു കുട്ടിയുടെ പുറത്തു വീണതാണ് മരണത്തിനിടയാക്കിയത്. അപകടത്തിൽ പരിക്കേറ്റ മാതാപിതാക്കൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.