കോഴിക്കോട് എരഞ്ഞിപ്പാലത്തെ യുവതിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് ബഷീറുദ്ധീൻ അറസ്റ്റിൽ. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. അത്തോളി സ്വദേശിനി ആയിഷ റഷയെ കഴിഞ്ഞ ദിവസമാണ് സുഹൃത്തിൻറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബഷീറുദ്ധീനെ റിമാൻഡ് ചെയ്തു.
ആയിഷ ബഷീറുദ്ദീന് അയച്ച വാട്സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തി. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായിരുന്നു ആ സന്ദേശം. എൻ്റെ സമാധാനം ഇല്ലാതാക്കി മാനസികമായി നീ എന്നെ തകർക്കാൻ നോക്കിയെന്നും പെൺകുട്ടി അയച്ച വാട്സ്ആപ്പ് സന്ദേശം പൊലീസിന് ലഭിച്ചു.
പെൺകുട്ടിയെ ആൺ സുഹൃത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങൾ കൊണ്ട് കാൽമുട്ടുകൾക്ക് അടിച്ചു, ചാർജർ കേബിൾ ഉപയോഗിച്ചു ഉപദ്രവിച്ചിരുന്നു എന്നും മൊഴി നൽകിയിരുന്നു.ആയിഷയെ ഇയാൾ മർദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.