Tuesday, 23 September 2025

ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികള്‍, വാഹന സ്റ്റിക്കറുകള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു

SHARE
 


ജാതി അടിസ്ഥാനമാക്കി രാഷ്ട്രീയ റാലികള്‍ നടത്തുന്നതിനും വാഹനങ്ങളില്‍ ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ പതിക്കുന്നതിനും സൈന്‍ബോര്‍ഡുകള്‍ വെക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജാതി മഹത്വവത്കരണം ദേശവിരുദ്ധവും ഭരണഘടനാ ധാര്‍മ്മികതയുടെ ലംഘനവുമാണെന്ന അലഹബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിശാലമായ ഉത്തരവ് പുറപ്പെടുവിച്ചത്.

പോലീസ് രേഖകളിലും ഔദ്യോഗിക ഫോര്‍മാറ്റുകളിലും വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും ജാതി അടിസ്ഥാനമാക്കിയുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എഫ്‌ഐആര്‍, അറസ്റ്റ് മെമ്മോകള്‍ അല്ലെങ്കില്‍ മറ്റ് പോലീസ് രേഖകള്‍ എന്നിവയില്‍ ഇനി ജാതി പരാമര്‍ശിക്കില്ലെന്ന് ചീഫ് സെക്രട്ടറി ദീപക് കുമാര്‍ ഉത്തരവില്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. പകരം വ്യക്തികളുടെ തിരിച്ചറിയലിനായി മാതാപിതാക്കളുടെ പേരുകള്‍ മാത്രം ഉപയോഗിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പോലീസ് സ്‌റ്റേഷന്‍ നോട്ടീസ് ബോര്‍ഡുകള്‍, വാഹനങ്ങള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവയില്‍ നിന്ന് ജാതി ചിഹ്നങ്ങള്‍, മുദ്രാവാക്യങ്ങള്‍, പരാമര്‍ശങ്ങള്‍ എന്നിവ ഉടനടി നീക്കം ചെയ്യാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള റാലികള്‍ നടത്തുന്നതിനും വിലക്കുണ്ട്. ലംഘനങ്ങള്‍ തടയുന്നതിന് സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.