നെല്ലിക്കുഴി : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ
യൂണിറ്റ് കമ്മിറ്റിയുടെ ഓണാഘോഷം നെല്ലിക്കുഴി പീസ് വാലിയിലെ അന്തേവാസികളോടൊപ്പം നടന്നു. ഓണാഘോഷം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. സംഘടന നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ.എ. നിർവഹിച്ചു.
പീസ് വാലിയിലെ തൊള്ളായിരത്തോളം വരുന്ന അന്തേവാസികൾക്കായി ഓണസദ്യയടക്കം മൂന്നു നേരത്തെ ഭക്ഷണവും, മുഴുദിനം നീളുന്ന വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും ഓണാഘോഷ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഓണാഘോഷത്തിൽ പെരുമ്പാവൂർ നഗരസഭചെയർമാൻ പോൾപാത്തിക്കൽ, നിർഭയം പെരുമ്പാവൂർ ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ, എഫ്.ഐ.റ്റി ചെയർമാൻ ആർ. അനിൽകുമാർ, കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, പീസ്‌വാലി ചെയർമാൻ അബുബക്കർ പി.എം, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, പെരുമ്പാവൂർ മുൻ നഗരസഭ ചെയർമാൻ ടി. എം. സക്കീർഹുസൈൻ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് പി. എം. മജീദ്, കെ.എച്ച്.ആർ.എ സംസ്ഥാന ട്രഷറർ മുഹമദ് ഷെരിഫ് എറണാകുളം ജില്ലാ പ്രസിഡന്റ് ടി. ജെ. മനോഹരൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ടി. ഹരിഹരൻ, സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ്, ജില്ലാ സെക്രട്ടറി കെ.ടി. റഹിം, ജില്ലാ ട്രഷറർ സി. കെ. അനിൽ, ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ. പാർത്ഥസാരഥി..
അടക്കമുള്ള സമൂഹത്തിലെ വിവിധ തുറയിലുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. യൂണിറ്റ് പ്രസിഡൻ്റ് കെ. ബി. ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഓണാഘോഷ ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സാജിദ് സ്വാഗതവും, ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ കെ. റൗഫ് നന്ദിയും പ്രകാശിപ്പിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.