പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന പൊലീസുകാരൻ മരിച്ചു. തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മനോജ് കുമാർ (46) ആണ് മരിച്ചത്. ചെങ്ങന്നൂർ പുന്തല സ്വദേശിയാണ് മരിച്ച മനോജ് കുമാർ. ഒന്നാം തിയ്യതിയാണ് പൊലീസുകാരൻ അപകടത്തിൽ പെട്ടത്. മുളക്കുഴയിൽ വച്ച് ഓട്ടോറിക്ഷ ഇടിച്ചു താഴെ വീണ മനോജിന്റെ തലയിൽ എതിരെ വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ 8 മണി മുതൽ 10 മണി വരെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. 12 മണിക്ക് വീട്ട് വളപ്പിൽ സംസ്കാരം നടക്കും.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.