രാജ്യത്തെ ജനപ്രിയ ഡിജിറ്റല്‍ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസില്‍ (യുപിഐ) തിങ്കളാഴ്ച മുതല്‍ വന്‍ മാറ്റങ്ങള്‍ നിലവിൽ വന്നു. ഗൂഗിള്‍ പേ, പേടിം, ഫോണ്‍പേ എന്നിവ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് ഉപകാരപ്പെടുക. നിരവധി പണമിടപാടുകളുടെ പരിധികള്‍ നാഷണല്‍ പേയ്‌മെന്‌റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ്, നിക്ഷേപം, യാത്ര, ക്രെഡിറ്റ്കാര്‍ഡ് ബില്ലുകള്‍ തുടങ്ങിയവയുടെയെല്ലാം പരിധി ഉയര്‍ത്തിയിട്ടുണ്ട്. പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. അതേസമയം, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടിന്റെ പരിധിയില്‍ മാറ്റമില്ല.
മാറ്റങ്ങള്‍ എന്തൊക്കെ?
ഇന്‍ഷൂറന്‍സ്, ഓഹരി നിക്ഷേപങ്ങള്‍: മൂലധന വിപണി നിക്ഷേപങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പ്രീമിയം ഇടപാടുകള്‍ക്കമുള്ള പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ അയയ്ക്കാന്‍ കഴിയും.
സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സ് പോര്‍ട്ടല്‍ പേയ്‌മെന്റ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തി.
യാത്രാ ബുക്കിംഗിനുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെയാക്കി. ഒരുദിവസം പരമാവധി പത്ത് ലക്ഷം രൂപ വരെ അയയ്ക്കാം.
ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ ഒറ്റ ഇടപാടില്‍ അഞ്ച് ലക്ഷം രൂപ വരെ അയക്കാന്‍ കഴിയും. ഒരു ദിവസത്തെ പരിധി ആറ് ലക്ഷം രൂപ വരെയാണ്.
വായ്പ, ഇഎംഐ എന്നിവയ്ക്ക് ഒറ്റത്തവണ അഞ്ച് ലക്ഷം രൂപ വരെ അയക്കാന്‍ കഴിയും. പ്രതിദിന പരിധി പത്ത് ലക്ഷം രൂപ വരെയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.