കോഴിക്കോട്: റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഇതുവഴി വന്ന ബൈക്കില്‍ ഇടിച്ച് പൊലീസുകാരന് പരിക്കേറ്റു. താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ സീനിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ എരമംഗലം സ്വദേശി മച്ചുള്ളതില്‍ രതീഷി(46)ന്റെ തോളെല്ലിലാണ് പൊട്ടലേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ബാലുശ്ശേരി കരുമല ഭാഗത്ത് വെച്ച് കാട്ടുപന്നി റോഡിന് കുറുകെ ഓടുകയായിരുന്നു. രതീഷ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയും ചെയ്തു. റോഡിലേക്ക് തെറിച്ചുവീണാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ രതീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോളെല്ലിന് പൊട്ടല്‍ കണ്ടെത്തിയതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.