തമിഴ് നാട് കടലൂരിൽ സ്ത്രീയെ മരത്തിൽ കെട്ടി വസ്ത്രമഴിച്ച് മർദിച്ചു. കടലൂർ നെല്ലിത്തോപ്പിലാണ് സംഭവം നടന്നത്. നാല് സ്ത്രീകൾ ചേർന്നാണ് ഒരു സ്ത്രീയെ മർദിച്ചത്. വസ്തുതർക്കവുമായി ബന്ധപ്പെട്ട വഴക്കാണ് മർദനത്തിലേക്ക് നീണ്ടത്. കടംപുലിയൂർ പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ 2.13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേർ ഒളിവിലാണ്. മൂന്ന് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ ഞങ്ങൾ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഭൂമി പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്ന് തോന്നുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നാല് സ്ത്രീകൾ ഒരു സ്ത്രീയെ വളഞ്ഞ് അസഭ്യം പറയുകയും, അവളെ അടിക്കുകയും, വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് വിഡിയോയിൽ ഉള്ളത്. നീ ഒരു നായയ്ക്ക് തുല്യയാണ് എന്ന് ഒരു സ്ത്രീ പറയുന്നത് കേൾക്കാം. മറ്റൊരാൾ വടി ഉപയോഗിച്ച് സ്ത്രീയെ അടിക്കുന്നതും, ഒരാൾ അവളുടെ മുടിയിൽ പിടിച്ചു വലിക്കുന്നതും കാണാം. പൂർണ്ണമായും വസ്ത്രം അഴിക്കാതിരിക്കാൻ ഇര പരമാവധി ശ്രമിക്കുന്നതായും വീഡീയോയിൽ കാണാം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.