വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ പൌരൻ ചന്ദ്രമൗലി നാഗമല്ലയ്യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരനായ ക്യൂബൻ സ്വദേശിയാണ് ഇന്ത്യൻ പൌരനെ തലയറത്ത് കൊന്നത്. കൊലപാതക കുറ്റം ചുമത്തി പ്രതിയെ വിചാരണ ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുമെന്നും അനധികൃത കുടിയേറ്റക്കാരോടെ തൻ്റെ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെക്സാസിലെ ഡാളസിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയായിരുന്ന ചന്ദ്ര നാഗമല്ലയ്യയുടെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. അമേരിക്കയിൽ കാല് കുത്താൻ പാടില്ലാത്ത ഒരു ക്യൂബൻ അനധികൃത വിദേശിയാണ് അദ്ദേഹത്തെ ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് അതിക്രൂരമായി ശിരച്ഛേദം ചെയ്തതെന്നും തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം കുറിച്ചു.
ഒരു കേടായ വാഷിംഗ് മെഷീനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ്, അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ ചന്ദ്ര മൗലി നാഗമല്ലയ്യയെ, തൻ്റെ ജീവനക്കാരനായ കോബോസ്-മാർട്ടിനെസ് എന്ന ക്യൂബൻ സ്വദേശി ആക്രമിക്കുകയും തലയറക്കുകയും ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. കർണാടക സ്വദേശിയായ 50 വയസ്സുകാരനായ ചന്ദ്ര നാഗമല്ലയ്യ, ഡൗൺടൗൺ സ്യൂട്ട്സ് ഹോട്ടലിൻ്റെ മാനേജരായിരുന്നു. ഡാളസിലെ ഡൗൺടൗണിന് കിഴക്കുള്ള സാമുവൽ ബൊളിവാർഡിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം അവിടെ ജോലി ചെയ്യുകയായിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.