Wednesday, 24 September 2025

ഓപ്പറേഷൻ നംഖോർ; ദുൽഖർ സൽമാന് ഇന്ന് കസ്റ്റംസ് നോട്ടീസ് നൽകും

SHARE
 

ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ വാങ്ങിയതിൽ, നടൻ ദുൽഖർ സൽമാന് ഇന്ന് കസ്റ്റംസ് നോട്ടീസ് നൽകും. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിക്കും. ദുൽഖറിന്റെ കൂടുതൽ വാഹനങ്ങൾ നിരീക്ഷണത്തിലാണ്. വാഹനങ്ങളുടെ രേഖകളിൽ അവ്യക്തത തുടരുന്നതിനാലാണ് കസ്റ്റംസ് നടപടി. അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പരിശോധന ഊർജിതമാക്കാൻ കസ്റ്റംസ് നീക്കം.

ഭൂട്ടാനിൽ നിന്ന് ഇരുന്നൂറോളം വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തിയത്. 35 ഇടങ്ങളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 36 വാഹനങ്ങൾ പിടികൂടി. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വൻ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി. വിലകൂടിയ വാഹനങ്ങൾ ഭൂട്ടാനിൽ എത്തിച്ച്, പിന്നീട് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. പരിവാഹൻ വെബ്സൈറ്റിലും കൃത്രിമം നടന്നിട്ടുണ്ട്.

നടന്മാരായ ദുൽഖർ സൽമാൻ , പൃഥ്വിരാജ് , അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ദുൽഖർ സൽമാന്റെയും അമിതിന്റെയും വീടുകളിൽ നിന്ന് രണ്ടു വീതം വാഹനങ്ങൾ പിടിച്ചെടുത്തു. രേഖകൾ ഹാജരാക്കി ഇല്ലെങ്കിൽ കസ്റ്റംസ് നിയമമനുസരിച്ച് അനുസരിച്ച് തുടർനടപടി നേരിടേണ്ടി വരും


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.