തിരുവനന്തപുരം: തിരുവല്ലം ഇടയാറിലെ നാരകത്തറവാടിന് തീപിടിച്ചു. 400 വര്‍ഷത്തോളം പഴക്കമുള്ള തടിയില്‍ പണിത വീടാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. സമീപത്തുള്ള വീടുകളിലേക്ക് തീപടരാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറ്റിനുള്ള കൊടിക്കൂറയും കയറും നാരകത്തറവാട്ടില്‍നിന്നാണു കൊണ്ടുപോകുന്നത്.
പൂന്തുറയില്‍ താമസിക്കുന്ന ഇന്ദിര, സഹോദരന്‍ ബാലചന്ദ്രന്‍ എന്നിവരുടേതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വീട്. ഇവര്‍ പൂന്തുറയിലായതിനാല്‍ നാലുവര്‍ഷമായി വീട് അടച്ചിട്ടിരിക്കുകയാണ്. തടിയിലാണ് വീടിന്റെ മുഴുവന്‍ നിര്‍മാണവും.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ചാക്ക, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി തീകെടുത്തുകയായിരുന്നു. അടച്ചിട്ടിരുന്ന വീട്ടില്‍ സമൂഹവിരുദ്ധര്‍ കയറി കത്തിച്ചതാണെന്നും സംശയമുണ്ട്. അതേസമയം ഷോട് സര്‍ക്ക്യൂട്ടാണെന്ന് സംശയിക്കുന്നതായി അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പറഞ്ഞു. പൂന്തുറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.