Monday, 15 September 2025

വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; പാറശാല എസ്‌എച്ച്‌ഒ അനിൽകുമാറിന് സസ്‌പെൻഷൻ

SHARE
 



തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശാല എസ്‌എച്ച്‌‌‌ഒ അനിൽകുമാറിന് സസ്‌പെൻഷൻ. ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറിന്റേതാണ് നടപടി. കഴിഞ്ഞ ദിവസം അനിൽകുമാറിന്റെ വാഹനം ഇടിച്ച് വയോധികൻ മരിച്ചിരുന്നു. ശേഷം വാഹനം നിർത്താതെ പോയ അനിൽകുമാർ നിലവിൽ ഒളിവിലാണ്.

അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയി എന്നീ കുറ്റങ്ങൾക്കാണ് അനിൽകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് അനിൽകുമാർ ഒളിവിൽ പോയത്. കഴി‌ഞ്ഞ ഏഴാം തീയതിയാണ് അനിൽ കുമാറിന്റെ വാഹനമിടിച്ച് രാജൻ മരിച്ചത്.

സംഭവത്തിൽ അനിൽകുമാർ നേരത്തേ കുറ്റം സമ്മതിച്ചിരുന്നു. ഒരാൾ വാഹനത്തിന്റെ സൈഡിൽ ഇടിച്ചുവീണുവെന്നും തുടർന്ന് അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാറിന്റെ വിശദീകരണം. പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനിൽകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഞായറാഴ്‌ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷൻ വിട്ട് അനിൽ കുമാർ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടശേഷം തെളിവ് നശിപ്പിക്കാനായി വർക്ക് ഷോപ്പിൽ കൊണ്ടിട്ടിരുന്ന കാർ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കിളിമാനൂർ ചേണിക്കുഴി സ്വദേശിയായ രാജൻ ആണ് അമിതവേഗതയിലെത്തിയ അനിൽകുമാറിന്റെ വാഹനമിടിച്ച് മരിച്ചത്. അരമണിക്കൂറോളം രാജൻ ചോരവാർന്ന് വഴിയിൽ കിടന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.