ഭോപ്പാൽ: മധ്യപ്രദേശിൽ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു. ഗീത എന്ന പെൺകുട്ടിയാണു കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അമ്മയും മറ്റ് കൃഷിക്കാരും പണിയെടുത്തുകൊണ്ടിരിക്കെ ഗീതയെ പുലി കഴുത്തിൽ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.
ഗീതയുടെ അമ്മയും മറ്റുള്ളവരും ശബ്ദമുണ്ടാക്കി പിന്നാലെ ഓടിയെത്തിയപ്പോൾ അൽപ്പം അകലെ ഗീതയെ സാരമായി മുറിവേറ്റ നിലയിൽ കണ്ടെത്തി. ഉടൻ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴുത്തിന്റെ ഇരുവശവും പുലി കടിച്ചിരുന്നു. മധ്യപ്രദേശ് ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം.
വനം വകുപ്പ് നടത്തിയ തെരച്ചിലിൽ പുലിയുടെ സ്ഥാനം തിരിച്ചറിയാനായിട്ടുണ്ടെന്നു ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ ആശിഷ് ബൻസോദ് പറഞ്ഞു. സ്ഥലത്ത് കൂടുകളും കാമറകളും സ്ഥാപിച്ചു. മുഴുവൻ സമയവും പട്രോളിംഗും നടത്തുന്നുണ്ട്. മേഖലയിൽ കഴിഞ്ഞ ദിവസം പുലി ഒരു ആടിനെ പിടികൂടിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.