തിരുവനന്തപുരം: മാറനല്ലൂരിൽ സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറിയ യുവാവ് അത്ഭുതകരമായ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30 മണിയോടെ പുന്നാവൂർ സ്വദേശി ജോസാ(29)ണ് മാറനല്ലൂർ കുന്നിൽ അപകടത്തിൽപ്പെട്ടത്. റോഡ് സൈഡിലെ വളവിൽ പാർക്ക് ചെയ്തിരുന്ന മീൻ വണ്ടിയെ ഓവർടേക്ക് ചെയ്തപ്പോഴാണ് മാറനല്ലൂർ ഹയർ സെക്കഡറി സ്കൂളിലെ ബസിനടിയിലേക്ക് ജോസ് വീണത്. ബസിന്‍റെ വീലിനടിയിലേക്കാണ് ബൈക്കടക്കം യുവാവ് തെറിച്ചുവീണതെങ്കിലും ബസ് പെട്ടന്ന് നിറുത്തിയതിനാൽ കാര്യമായ പരുക്കുണ്ടായില്ല.കാലിന് പരിക്കേറ്റ ജോസിനെ പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജോസ് ബൈക്കിൽ പോങ്ങുമൂട് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുകയായിരുന്നു. പുന്നാവർ ഭാഗത്തു നിന്ന് പോങ്ങുമൂടിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽ പെട്ടത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.