Thursday, 30 October 2025

ലഹരിവസ്തുക്കൾ നൽകി 15 കാരിയെ കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രധാനപ്രതി 22കാരൻ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്

SHARE

 ഹരിയാനയിലെ ഫരീദാബാദിൽ 15 കാരിയെ കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രധാന പ്രതി 22കാരൻ പെൺകുട്ടിയുടെ പരിചയക്കാരൻ. ലഹരിവസ്തുക്കൾ നൽകി ബോധം കെടുത്തി ബലാൽസംഗത്തിന് ഇരയാക്കിയെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ 26 ന് വൈകുന്നേരം 7 മണിയോടെയാണ് പെൺകുട്ടി മാർക്കറ്റിലേക്ക് പോയത്, പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് കാണാതായതായി വീട്ടുകാർ പരാതി നൽകി.

ഒക്ടോബർ 27 ന് പുലർച്ചെ 4 മണിക്ക് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ബന്ദിയാക്കിയ നിലയിൽ കാണപ്പെട്ടു. തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതി പ്രകാരം, ഒക്ടോബർ 26 ന് വൈകുന്നേരം 7 മണിയോടെ സെക്ടർ 18 ലെ മാർക്കറ്റിൽ പോയിരുന്നു. മാർക്കറ്റിൽ നിന്ന് പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പരാതി പ്രകാരം, ‘ഒക്ടോബർ 27 ന് പുലർച്ചെ 4.30 ഓടെയാണ് എന്റെ സഹോദരി വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് യുവാക്കൾ തന്നെ കാറിൽ തട്ടിക്കൊണ്ടുപോയി. യുവാക്കൾ അവളെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു’ എന്ന് സഹോദരി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നാല് യുവാക്കൾക്കെതിരെ പോക്സോ നിയമ പ്രകാരം ഫരീദാബാദ് പഴയ പോലീസ് സ്റ്റേഷനിൽ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.