ധാക്ക: കെമിക്കൽ ഫാക്ടറിയിലും ടെക്സ്റ്റൈൽ ഫാക്ടറിയിലും തീപിടിച്ച് 16 പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലാണ് സംഭവം. കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽനിന്ന് ഉയർന്ന തീ ടെക്സ്റ്റൈൽ ഫാക്ടറിയിലേക്ക് വ്യാപിക്കുകയായിരുന്നു.
അഗ്നിരക്ഷാസേനാംഗങ്ങൾ ഇവിടേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുകയാണ്. തീപിടിക്കുന്നതിന് തൊട്ടുമുന്പ് ഇവിടെ വലിയ സ്ഫോടന ശബ്ദം കേട്ടതായി വിവരമുണ്ട്.
തീപിടിത്തത്തിൽ മരിച്ചത് ടെക്സ്റ്റൈൽ ഫാക്ടറിയിൽ ഉണ്ടായിരുന്നവരാണെന്ന് ധാക്ക ഫയർ സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ താജുൽ ഇസ്ലാം ചൗധരി പറഞ്ഞു. കെമിക്കൽ ഫാക്ടറിയിലും ജീവനക്കാരും മരിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾക്ക് പുല്ലുവില കൽപ്പിക്കപ്പെടുന്ന ബംഗ്ലാദേശിൽ ഇത്തരം അപകടങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം മാത്രം 26,500ലധികം തീപിടുത്തങ്ങൾ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.