Wednesday, 15 October 2025

30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നവവധുവിനെ കൊലപ്പെടുത്തിയ 30-കാരന്‍ അറസ്റ്റില്‍

SHARE


 ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നവവധുവിനെ കൊലപ്പെടുത്തിയ 30-കാരനെ പോലീസ് അറസ്റ്റു ചെയ്തു. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം നടന്നത്. അപകട മരണമാണ് വരുത്തിതീർത്ത് പ്രതി തന്റെ നവവധുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

23 വയസ്സുള്ള സേവന്തി കുമാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് കുമാര്‍ മെഹ്തയാണ് അറസ്റ്റിലായതെന്ന് പദാമ ഔട്ട് പോസ്റ്റ് ചുമതലയുള്ള സഞ്ചിത് കുമാര്‍ ദുബെ പിടിഐയോട് പറഞ്ഞു. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

ഭാര്യയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായാണ് മുകേഷ് കുമാര്‍ കൊലപാതകം നടത്തിയത്. അതിനായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇതൊരു റോഡപകട മരണമാണെന്ന് പ്രതി വരുത്തിതീര്‍ക്കുകയായിരുന്നു.

ഒക്ടോബര്‍ 9-ന് രാത്രിയാണ് സംഭവം നടന്നത്. പദാമ-ഇത്‌ഖോരി റൂട്ടില്‍ റോഡപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന ദമ്പതികളെ കുറിച്ച് വിവരം ലഭിച്ചതായും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവസ്ഥലത്ത് പ്രതി മുകേഷ് അബോധാവസ്ഥയില്‍ അഭിനയിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

സേവന്തി മരണപ്പെട്ടതായി സ്ഥിരീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. പരിക്കേറ്റതായി നടിച്ച ഭര്‍ത്താവ് മുകേഷ് പിന്നീട് ചികിത്സയ്ക്ക് വിധേയനായി. എന്നാല്‍ സേവന്തിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ മുകേഷിന്റെ പെരുമാറ്റത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഇതേക്കുറിച്ച് നാട്ടുകാരില്‍ നിന്ന് പരാതി ലഭിച്ചതായും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം തെളിഞ്ഞതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വിശദമാക്കി.
30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് മുകേഷ് അപേക്ഷിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.