Friday, 17 October 2025

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ ചമഞ്ഞ് വാഹന പരിശോധന; ഒരു ദിവസം മാത്രം യുവാവ് കൈക്കലാക്കിയത് 35,000 രൂപ

SHARE

 തിരുവനന്തപുരം: കാഞ്ഞിരക്കുളത്ത് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വാഹന പരിശോധന നടത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍. കാഞ്ഞിരക്കുളം സ്വദേശിയായ രതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പാറശ്ശാല ആര്‍ടിഒ ഓഫീസിലെ മുൻ താല്‍കാലിക ജീവനക്കാരനായിരുന്നു. തടത്തിക്കുളം ബൈപ്പാസ് മേഖലയില്‍ രാത്രിയില്‍ ലോറി തടഞ്ഞ് വാഹന ഉടമകളെ ഭീഷണിപ്പെടുത്തിയായിരുന്നു ഇയാൾ പണം തട്ടിയത്.

തിരുനല്‍വേലി സ്വദേശി സെന്തില്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് കല്ല് കയറ്റി വരുന്ന ലോറികളെയായിരുന്നു ഇയാള്‍ പ്രധാനമായും ഉന്നംവച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗൂഗിൾ പേ വഴി പണം കൈക്കലാക്കുന്നതായിരുന്നു രീതി.

ഒരു ദിവസം മാത്രം ഇയാള്‍ക്ക് 35,000 രൂപയിലധികം തട്ടിയതായും പൊലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.