ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു അടുത്ത ഫ്ലഗ്‌ഷിപ്പ് മൊബൈലായ ഐക്യു 15 (iQOO 15) ചൈനയില്‍ ഈ മാസം അവതരിപ്പിക്കും. ഇതിന് പിന്നാലെ ഇന്ത്യയടക്കമുള്ള വിപണികള്‍ക്കായി ഐക്യു 15ന്‍റെ ആഗോള ലോഞ്ചുമുണ്ടാകും. ലോഞ്ചിന്‍റെ കൃത്യമായ തീയതികള്‍ കമ്പനി പ്രഖ്യാപിക്കുന്നതേയുള്ളൂ. പ്രകാശനത്തിന് മുന്നോടിയായി ഐക്യു 15 സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രൊസസര്‍, ക്യാമറ, ബാറ്ററി അടക്കമുള്ള ഫീച്ചറുകള്‍ പുറത്തുവന്നു. സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രൊസസറിലാണ് ഐക്യു 15 എത്തുക എന്നാണ് ദി മിന്‍റിന്‍റെ റിപ്പോര്‍ട്ട്.
6.85 ഇഞ്ച് 2K സാംസങ് ഫ്ലാറ്റ് ഡിസ്‌പ്ലെയോടെയാണ് ഐക്യു 15 സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുക എന്നാണ് സൂചന. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉറപ്പുനല്‍കുന്ന ഡിസ്‌പ്ലെയായിരിക്കുമിത്. ഐക്യു 15ല്‍ ഉള്‍പ്പെടുക പുത്തന്‍ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പാണെന്ന് (Snapdragon 8 Elite Gen 5 processor) ഇതിനകം ഉറപ്പായിട്ടുണ്ട്. ഐക്യു തന്നെ വികസിപ്പിച്ച ക്യു3 ചിപ്പും ഇതിലുണ്ടാകും എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. മുന്‍ഭാഗത്ത് 50 എംപിയുടെ സെല്‍ഫി ക്യാമറ വരുമ്പോള്‍ റിയര്‍ ക്യാമറ വിശദാംശങ്ങള്‍ ഇതുവരെ പുറത്തായിട്ടില്ല. ഐക്യു 15ല്‍ 7,000 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയും 100 വാട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും വരുമെന്ന സൂചനയും പ്രതീക്ഷ നല്‍കുന്നതാണ്. മുന്‍ഗാമിയിലെ പോലെ തന്നെ ഐപി68, ഐപി69 റേറ്റിംഗ് ആവും ഐക്യു 15നും വരാനാണ് സാധ്യത.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.