Monday, 13 October 2025

കരവാളൂരിൽ ഉരുൾപൊട്ടൽ; അഞ്ചോളം കുടുംബങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SHARE
 



കൊല്ലം: പുനലൂർ കരവാളൂരിൽ കനത്തമഴയിൽ ഉരുൾപൊട്ടി വൻ കൃഷി നാശം. അഞ്ചോളം കുടുംബങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെഞ്ചേമ്പ് പച്ചയിൽകുന്നിൽ പിനാക്കിൾ വ്യൂപോയിന്റിനു പടിഞ്ഞാറ്, 500-ഓളം അടി ഉയരത്തിൽ സ്വകാര്യവ്യക്തിയുടെ റബർതോട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. മഴ തുടർന്നതിനാൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്.ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ അടിവാരത്ത് സ്ഥിതി ചെയ്യുന്ന അനന്തുഭവനിൽ ഓമനയുടെ വീട്ടിൽ വെള്ളം കയറി. ഈ മേഖലയിലെ കൃഷി ജോലികൾക്കായി എത്തി താമസിച്ചിരുന്ന അതിഥി തൊഴിലാളികളുടെ വീടിനോട് ചേർന്നാണ് വെള്ളപ്പാച്ചിലുണ്ടായതെങ്കിലും, തൊഴിലാളികൾ രണ്ടുദിവസം മുൻപ് നാട്ടിൽപോയതിനാൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.ഉരുൾപൊട്ടിയെത്തിയ ഭാഗത്ത് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. റബർമരങ്ങളും വാഴ, ഇഞ്ചി, കാച്ചിൽ തുടങ്ങിയ വിളകളും ഒലിച്ചുപോയി. അടിവാരത്തെ കൃഷിയിടങ്ങളിൽ കൂറ്റൻ പാറക്കല്ലുകളും മണ്ണും വെള്ളവും ഒഴുകിയെത്തിയിട്ടുണ്ട്. ഉരുൾപൊട്ടിയ ഭാഗത്ത് വീണ്ടും മണ്ണിടിയുന്ന സ്ഥിതിയാണ്. ഇത് അടിവാരത്തെ താമസക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൃഷി, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് പരിശോധന നടത്തിവരുന്നു. കൃഷിനാശത്തിന്റെയും മണ്ണിടിച്ചിലിന്റെയും തോത് കണക്കാക്കിവരുന്നതേയുള്ളൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.