ഭുവനേശ്വർ: ഒഡീഷയിൽ കാമുകിയെ കാണാൻ പോയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ബിശ്വജിത് ബെഹ്‌റ എന്ന യുവാവാണ് മരിച്ചത്. മതിൽ ചാടിക്കടന്ന് കാമുകിയുടെ വീടിന്റെ വളപ്പിലേക്ക് കടക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
എന്നാൽ, ബിശ്വജിത്തിന്റെ കുടുംബം ഇത് കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തി. യുവാവ് കാമുകിയുടെ ക്ഷണം സ്വീകരിച്ചാണ് അവിടെയെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്.
സെപ്റ്റംബർ 28-ന് രാത്രിയിലാണ് സംഭവം. കാമുകിയുടെ ക്ഷണപ്രകാരം അവളെ കാണാൻ പോയ ബിശ്വജിത്, കെട്ടിടത്തിലേക്ക് കടക്കാനായി മതിൽ ചാടിക്കടക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഇയാളെ ധെങ്കനാൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.