കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആശ്വാസം. എട്ടാം ശമ്പള കമ്മീഷനും ടേംസ് ഓഫ് റഫറന്‍സും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 69 ലക്ഷം പെന്‍ഷന്‍കാരുടെയും ശമ്പളത്തെ ബാധിക്കുന്നതാണ് എട്ടാം ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍.
സുപ്രീം കോടതി മുന്‍ ജസ്റ്റിസ് രഞ്ജന ദേശായിയാണ് കമ്മീഷന്റെ അധ്യക്ഷ. ഐഐഎം ബംഗളൂരുവില്‍ നിന്നുള്ള പ്രൊഫസര്‍ പുലക് ഘോഷിനെ പാര്‍ട് ടൈം കമ്മീഷണറായി നിയമിച്ചു. പെട്രോളിയം വകുപ്പ് സെക്രട്ടറി പങ്കജ് ജെയിന്‍ മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.
കേന്ദ്ര മന്ത്രിസഭ പുറത്തിറക്കിയ പ്രസ്താവന പ്രകാരം എട്ടാം ശമ്പള കമ്മീഷന്‍ ഒരു താല്‍ക്കാലിക സ്ഥാപനമായി പ്രവര്‍ത്തിക്കും. ഒരു ചെയര്‍പേഴ്‌സണ്‍, ഒരു പാര്‍ട് ടൈം അംഗം, ഒരു അംഗ സെക്രട്ടറി എന്നിവരാണ് കമ്മീഷനില്‍ ഉണ്ടാകുക. രൂപവത്കരിച്ച് 18 മാസത്തിനുള്ളില്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കാനാണ് നിര്‍ദ്ദേശം. നിര്‍ദ്ദിഷ്ട ശുപാര്‍ശകള്‍ അന്തിമമാക്കുമ്പോള്‍ ഇടക്കാല റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കും. തുടര്‍ന്ന് കമ്മീഷന്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.