Monday, 6 October 2025

നാല് മക്കളിൽ രണ്ടുപേരെ വെടിവച്ചു കൊന്നു; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി..

SHARE
 

ടെക്സസ് : യുഎസിലെ ടെക്സസിൽ അമ്മ മക്കളെ വെടിവച്ചു കൊലപ്പെടുത്തി. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. ടെക്സസിൽ ശനിയാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. 31 വയസുള്ള അമ്മയ്‌ക്കെതിരെ കൊലപാതകക്കുറ്റങ്ങളും മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ പേരിലുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് ബ്രസോറിയ കൗണ്ടി ഷെരീഫ് ബോ സ്റ്റാൾമാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വാഹനത്തിനുള്ളിൽ വച്ചാണ് 13 ഉം 4 ഉം വയസ്സുള്ള രണ്ട് കുട്ടികൾ ‌വെടിയേറ്റ് മരിച്ചത്. 8 ഉം 9 ഉം വയസ്സുള്ള മറ്റ് കുട്ടികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പ്പിന് ശേഷം കുട്ടികളുടെ അമ്മ തന്നെയാണ് എമർജൻസി നമ്പറിൽ വിളിച്ച് അധികൃതരെ വിവരം അറിയിച്ചതെന്നും സ്റ്റാൾമാൻ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹ്യൂസ്റ്റണിലെ മോണ്ട്ഗോമറി കൗണ്ടിയിൽ നിന്നുള്ള യുവതിയാണ് ക്രൂര കൃത്യം നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.