Saturday, 18 October 2025

മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും; ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു

SHARE


കൊല്ലം: മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായതിൽ കൊല്ലം സ്വദേശിയും. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനെയാണ് കാണാതായത്. സ്കോർപിയോ മറൈൻ കമ്പനി ജീവനക്കാരനാണ് ശ്രീരാഗ്. ബന്ധുക്കളെ എംബസിയിൽ നിന്നും കമ്പനിയിൽ നിന്നും വിവരം അറിയിച്ചു. അതേസമയം, മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ 5 ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. കാണാതായവരിൽ എറണാകുളം പിറവം സ്വദേശിയും ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. പിറവത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചതായാണ് ഒടുവിലെ വിവരം. പ്രാദേശിക ഭരണകൂടവുമായി ചേർന്നാണ് രക്ഷാ പ്രവർത്തനമെന്നും മൊസാംബിക്കിലെ ഇന്ത്യൻ ഹൈ കമ്മീഷൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്.

അപകടത്തിൽ 3 ഇന്ത്യക്കാർ മരിക്കുകയും മലയാളിയടക്കം 5 പേരെ കാണാതാവുകയും ചെയ്തു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. 21 പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.