Monday, 20 October 2025

ചെറുമീനുകളെ പിടിക്കാന്‍ വല; നല്ല കനം, കൈയിട്ട് നോക്കി,ഞെട്ടി, തൃപ്പൂണിത്തുറയില്‍ ഭീമന്‍ മലമ്പാമ്പ്

SHARE
 

തൃപ്പൂണിത്തുറ : പുഴയോടുചേര്‍ന്ന് പാടത്തിന്റെ ചാലില്‍ മീന്‍ പിടിക്കാനായി വെച്ചിരുന്ന കൂടുപോലുള്ള നെറ്റിന്റെ വലയില്‍ ഭീമന്‍ മലമ്പാമ്പ് കൂടുങ്ങി. തൃപ്പൂണിത്തുറ വടക്കേക്കോട്ട ചക്കാലമുട്ട് കടക്കോടം ഭാഗത്താണ് സംഭവം.കടക്കോടം സ്വദേശി സുരേന്ദ്രനും മറ്റും ചേര്‍ന്ന് ഈ ഭാഗത്ത് ഏതാനും മാസങ്ങളായി ഫിഷ് ഫാം നടത്തി വരുന്നുണ്ട്. ഫാമിലേക്ക് വളര്‍ത്താനായി ചെറുമത്സ്യങ്ങളെ കിട്ടാന്‍ വേണ്ടിയായിരുന്നു പാടത്ത് ചാലില്‍ കൂടുപോലുള്ള വല തലേന്ന് രാത്രി വെച്ചിരുന്നത്.

ഞായറാഴ്ച രാവിലെ സുരേന്ദ്രന്‍ കൂട് പൊക്കി നോക്കിയപ്പോള്‍ വലിയ ഭാരം തോന്നി. കൈയിട്ട് നോക്കിയപ്പോഴാണ് മലമ്പാമ്പാണെന്ന് അറിഞ്ഞത്.തോട്ടി ഉപയോഗിച്ച് വലിച്ച് പാമ്പിനെ ഇരുമ്പിന്റെ കൂട്ടിലാക്കി. പിന്നീട് വാര്‍ഡ് കൗണ്‍സിലര്‍ ജയാപരമേശ്വരനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം-വന്യജീവി വകുപ്പില്‍ വിവരം അറിയിച്ചു. ഉച്ചയോടെ സ്‌നേക്ക് റെസ്‌ക്യു സംഘം എത്തിയാണ് പാമ്പിനെ പിടികൂടി കൊണ്ടുപോയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.