Friday, 24 October 2025

പാംഗോങ് തടാക തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയം പൂര്‍ത്തിയാകുന്നതായി റിപ്പോര്‍ട്ട്

SHARE

 



ന്യൂഡല്‍ഹി: ടിബറ്റിലെ പാംഗോങ് തടാകത്തിന്റെ തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. 2020-ല്‍ ഇന്ത്യയും ചൈനയുമായുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പ്രധാന പോയന്റുകളില്‍ നിന്ന് ഏകദേശം 110 കിലോമീറ്റര്‍ അകലെയായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കെട്ടിടങ്ങള്‍, ബാരക്കുകള്‍, വാഹന ഷെഡുകള്‍, ആയുധ സംഭരണശാലകള്‍, റഡാര്‍ സ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് വ്യോമപ്രതിരോധ സമുച്ചയമെന്ന് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി  ഇന്ത്യ ടുഡെ  റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍, മിസൈലുകള്‍ വഹിക്കാനും ഉയര്‍ത്താനും വിക്ഷേപിക്കാനും കഴിവുള്ള ട്രാന്‍സ്പോര്‍ട്ടര്‍ ഇറക്ടര്‍ ലോഞ്ചര്‍ (TEL) വാഹനങ്ങള്‍ക്കായി നീക്കാവുന്ന മേല്‍ക്കൂരകളോടുകൂടിയ, പൂര്‍ണമായും മൂടിയ മിസൈല്‍ വിക്ഷേപണ സ്ഥാനങ്ങളാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതാണ് ഈ കെട്ടിട സമുച്ചയത്തിന്റെ ഏറ്റവും സുപ്രധാനമായ സവിശേഷത. ഈ സുരക്ഷിത ഷെല്‍ട്ടറുകള്‍ക്ക് ചൈനയുടെ ദീര്‍ഘദൂര എച്ച്ക്യു-9 സര്‍ഫേസ്-ടു-എയര്‍ മിസൈല്‍ (SAM) സംവിധാനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാനും ഒളിത്താവളം ഒരുക്കാനും കഴിയുമെന്നാണ് ഇന്റലിജന്‍സ് അനലിസ്റ്റുകള്‍ കരുതുന്നത്.


യുഎസ് ആസ്ഥാനമായുള്ള ജിയോ-ഇന്റലിജന്‍സ് സ്ഥാപനമായ ഓള്‍സോഴ്‌സ് അനാലിസിസിലെ ഗവേഷകരാണ് ഈ നിര്‍മാണം ആദ്യമായി തിരിച്ചറിഞ്ഞത്. ഇന്ത്യയുടെ പുതുതായി നവീകരിച്ച ന്യോമ എയര്‍ഫീല്‍ഡിന് നേരെ എതിര്‍വശത്തായി യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (LAC) നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെ ഗാര്‍ കൗണ്ടിയില്‍ ഈ സമുച്ചയത്തിന്റെ ഒരു പകര്‍പ്പ് അവര്‍ കണ്ടെത്തിയിരുന്നു.


യുഎസ് ആസ്ഥാനമായുള്ള ബഹിരാകാശ ഇന്റലിജന്‍സ് കമ്പനിയായ വാന്റോറില്‍ നിന്നുള്ള സ്വതന്ത്ര ഉപഗ്രഹ ചിത്രങ്ങള്‍ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ക്ക് മുകളില്‍ നീക്കാവുന്ന മേല്‍ക്കൂരകളുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഓരോ വിക്ഷേപണ കേന്ദ്രത്തിലും രണ്ട് വാഹനങ്ങളെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. സെപ്റ്റംബര്‍ 29-ലെ വാന്റോര്‍ ഉപഗ്രഹ ചിത്രങ്ങളില്‍, ഗാര്‍ കൗണ്ടിയിലെ അത്തരത്തിലുള്ള ഒരു വിക്ഷേപണ കേന്ദ്രത്തിന്റെ മേല്‍ക്കൂര തുറന്നിരിക്കുന്നതായി കാണാം. ഇത് അടിയിലുള്ള ലോഞ്ചറുകളെ വെളിപ്പെടുത്തുന്നതായാണ് വിദഗ്ധരുടെ നിഗമനം.


‘മൂടിയ മിസൈല്‍ വിക്ഷേപണ സ്ഥാനങ്ങള്‍ക്ക് ഹാച്ചുകളോടുകൂടിയ മേല്‍ക്കൂരയുണ്ട്. ഇത് തുറക്കുമ്പോള്‍ ലോഞ്ചറുകള്‍ക്ക് സുരക്ഷിതമായി ഒളിവില്‍ നിന്നുകൊണ്ട് തന്നെ മിസൈലുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്നു ; ഓള്‍സോഴ്‌സ് അനാലിസിസ് ബുധനാഴ്ച പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. 'ഈ ക്രമീകരണം സമുച്ചയത്തിനുള്ളിലെ TEL-കളുടെ സാന്നിധ്യമോ കൃത്യമായ സ്ഥാനമോ കണ്ടെത്താനുള്ള സാധ്യതകള്‍ കുറയ്ക്കുകയും, സാധ്യമായ ആക്രമണങ്ങളില്‍ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യുന്നു,  അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ടിബറ്റ് അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള സംരക്ഷിത വിക്ഷേപണ സ്ഥാനങ്ങള്‍ ഒരു പുതിയ സംഭവവികാസമാണെങ്കിലും ദക്ഷിണ ചൈനാക്കടലിലെ തര്‍ക്കം നിലനില്‍ക്കുന്ന ദ്വീപുകളിലെ ചൈനീസ് സൈനിക ഔട്ട്പോസ്റ്റുകളില്‍ സമാനമായ സൗകര്യങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാംഗോങ് തടാകത്തിന് സമീപമുള്ള രണ്ടാമത്തെ സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടം ജൂലായ് അവസാനത്തില്‍ ജിയോസ്‌പേഷ്യല്‍ ഗവേഷകനായ ഡാമിയന്‍ സൈമണ്‍ തിരിച്ചറിഞ്ഞിരുന്നു, എന്നാല്‍ മൂടിയ മിസൈല്‍ വിക്ഷേപണ സ്ഥാനങ്ങള്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല.


എഎസ്എ അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിച്ച മറ്റൊരു സവിശേഷത, എച്ച്ക്യു-9 വ്യോമപ്രതിരോധ സംവിധാനത്തിന്റെ വിവിധ ഘടകങ്ങളെ അതിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി ബന്ധിപ്പിക്കുന്നതിനായി സ്ഥാപിച്ച വയര്‍ഡ് ഡാറ്റാ കണക്ഷന്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ സാന്നിധ്യമാണ്. പാംഗോങ് തടാകത്തിന് സമീപമുള്ള ഈ സമുച്ചയത്തിന്റെ ചില ഭാഗങ്ങള്‍ ഇപ്പോഴും നിര്‍മ്മാണത്തിലാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.