കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധനക്കിടെ നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ഗതാഗത അച്ചടക്കം പാലിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ജനറൽ ട്രാഫിക് വകുപ്പ് ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ വ്യാവസായിക വർക്ക്‌ഷോപ്പുകൾ ലക്ഷ്യമിട്ട് നടത്തിയ സുരക്ഷാ പരിശോധനയിലാണിത്.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും ഏകോപനത്തോടെ നടത്തിയ ഈ ഓപ്പറേഷനിൽ ട്രാഫിക് റെഗുലേഷൻ അഫയേഴ്‌സിനായുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ബദർ ഗാസി അൽ-ഖത്താൻ പങ്കെടുത്തു. കാമ്പയിനിൽ 55 വ്യത്യസ്ത ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. താമസ നിയമങ്ങൾ ലംഘിച്ചതിന് 23 വ്യക്തികളെ അധികൃതർ അറസ്റ്റ് ചെയ്തു. അവരെ നാടുകടത്താനുള്ള നിയമ നടപടികളും ആരംഭിച്ചു. കൂടാതെ നിയമം ലംഘിച്ച് പ്രവർത്തിച്ച വർക്ക്‌ഷോപ്പുകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം പിഴ ഈടാക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. പൊതു ക്രമസമാധാനം നിലനിർത്തുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് എല്ലാത്തരം നിയമ ലംഘനങ്ങളും പരിഹരിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉറച്ച പ്രതിബദ്ധതയാണ് ഈ സംയുക്ത പരിശോധനാ ക്യാമ്പയിനുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.