ദില്ലി: പ്രമുഖ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെന്‍റും നടത്താം. ചാറ്റ്‌ബോട്ടില്‍ ഉപയോക്താവിന് വേണ്ടി പേയ്‌മെന്‍റ് പൂർത്തിയാക്കാൻ കഴിയുന്ന ‘ഏജന്‍റിക് പേയ്‌മെന്‍റ്’ (Agentic Payment) എന്ന സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഓപ്പൺഎഐ. ഇതിന്‍റെ ഭാഗമായി നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), റേസർപേ (Razorpay) എന്നിവരുമായി ഓപ്പൺഎഐ കരാറിലെത്തി. ഈ പുതിയ സവിശേഷത ഉപയോക്താക്കൾക്ക് ചാറ്റ് ആപ്പ് വിടാതെ തന്നെ പേയ്‌മെന്‍റുകല്‍ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്നു.
ചാറ്റ്ജിപിടിയുമായി സംസാരിച്ച് ആപ്പിനുള്ളിൽ വച്ച് തന്നെ പർച്ചേസുകൾ പൂർത്തിയാക്കി ഓർഡർ ചെയ്‌ത് പണമടയ്ക്കാൻ കഴിയുന്ന തരത്തിലാണ് ഈ സാങ്കേതികവിദ്യയുടെ രൂപകല്‍പന. ഇതിലൂടെ വളരെ സുരക്ഷിതമായി യുപിഐ പേയ്മെന്‍റുകൾ നടത്താൻ കഴിയുമെന്ന് രണ്ട് കമ്പനികളും അറിയിച്ചു. പൈലറ്റ് ഘട്ടത്തിലെ ബാങ്കിംഗ് പങ്കാളികളിൽ ആക്‌സിസ് ബാങ്ക്, എയർടെൽ പേയ്‌മെന്‍റ്സ് ബാങ്ക് എന്നിവ ഉൾപ്പെടുന്നു. ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌കറ്റ് ആണ്, ഈ എഐ അധിഷ്‌ഠിത ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്ന ആദ്യത്തെ പ്ലാറ്റ്‌ഫോമുകളിലൊന്ന്.
കമ്പനികൾ പങ്കുവെച്ച ഉദാഹരണമനുസരിച്ച്, ഉപയോക്താവിന് പര്‍ച്ചേസുകള്‍ക്കായി ചാറ്റ്‌ജിപിടിയോട് സഹായം ആവശ്യപ്പെടാൻ കഴിയും. തുടർന്ന് ചാറ്റ്‌ബോട്ട് ബിഗ് ബാസ്‌കറ്റ് കാറ്റലോഗ് പരിശോധിക്കുകയും ഉൽപ്പന്ന ഓപ്ഷനുകൾ ഉപയോക്താവിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. ഉപയോക്താവ് ഇതിന് സ്ഥിരീകരണം നൽകിക്കഴിഞ്ഞാൽ, റേസർപേയുടെ പേയ്‌മെന്‍റ് സ്റ്റാക്ക് വഴി ഓർഡർ നൽകപ്പെടും. ഈ അനുഭവം പൂർണ്ണമായും ഉപയോക്താവിന്‍റെ നിയന്ത്രണത്തിലായിരിക്കും. ഓർഡർ തത്സമയം ട്രാക്ക് ചെയ്യാനും, ആവശ്യമെങ്കിൽ തൽക്ഷണം റദ്ദാക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.