കോഴിക്കോട്: മൂന്ന് ദിവസം മുൻപ് ഫേസ്ബുക്ക് മെസഞ്ചർ വഴി പരിചയപ്പെട്ട് വീട്ടമ്മയുട സ്വർണം തട്ടിയ പ്രതി അറസ്റ്റിൽ. കാസർഗോഡ് നീലേശ്വരം ഷനീർ മൻസിൽ ഷനീർ കോട്ടകുളം (35) നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കൈവശമുള്ള സ്വർണം കുറഞ്ഞ പലിശ നിരക്കിൽ പണയം വെച്ച് ബാങ്ക് നൽകുന്ന പണത്തേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്താണ് വളയനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വീട്ടമ്മയുടെ കൈവശത്തു നിന്നും 10 പവൻ സ്വർണം വാങ്ങി മുങ്ങിയത്. ഫേസ്ബുക്കിൽ കൂടി മാത്രം പരിചയമുള്ള ഇയാളുടെ ഫോൺ നമ്പറോ യഥാർത്ഥ പേരോ, വിലാസമോ വീട്ടമ്മയ്ക്ക് അറിയില്ലായിരുന്നു. ഇയാളെ വിശ്വസിച്ച വീട്ടമ്മ കഴിഞ്ഞ വിജയദശമിനാളിൽ വളയനാട് ക്ഷേത്രത്തിന്റെ സമീപത്ത് വെച്ച് സ്വർണം കൈമാറുകയായിരുന്നു. സ്വർണം തൂക്കി നോക്കി ഉടൻ പണവുമായി വരാം എന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം സ്ഥലത്തുനിന്നും പോയ പ്രതി ഫേസ്ബുക്കിൽ വീട്ടമ്മയെ ബ്ലോക്ക് ചെയ്തു. വീട്ടമ്മയ്ക്ക് തുടർന്ന് പ്രതിയെ ബന്ധപ്പെടാനോ ആഭരണം തിരികെ വാങ്ങുന്നതിനോ പണം ലഭിക്കുന്നതിനോ സാഹചര്യം ഉണ്ടാക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ നീലേശ്വരത്തുനിന്ന് പ്രതി അറസ്റ്റിലാവുകയായിരുന്നു. പ്രതിയുടെ കയ്യിൽ നിന്നും പരാതിക്കാരിയായ വീട്ടമ്മ കൈമാറിയ 10 പവൻ സ്വർണാഭരണങ്ങൾ മുഴുവനായും കണ്ടെത്തുകയും ചെയ്തത്. പരാതിക്കാരിയുടെ താലിമാലയും പരാതിക്കാരിയുടെ അമ്മയുടെ താലിമാലയും പ്രതിക്ക് കൈമാറിയിരുന്നു. ഇവയെല്ലാം അന്വേഷണത്തിനോടുവിൽ കണ്ടെടുത്തിട്ടുണ്ട് സോഷ്യൽ മീഡിയയിലെ ചതിക്കുഴികളിൽ കൂടി പണവും സ്വർണവും തട്ടിയെടുക്കുന്നതിൻ്റെ ഉദാഹരണമാണ് സംഭവമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഉത്തരവാദിത്വത്തോട് കൂടി അല്ലാതെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വഴി ഉണ്ടാകാവുന്ന വിപത്താണിത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ഷാജി, അരുൺ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ആതിര, ദിവാകരൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.