കൊച്ചി: മുനമ്പത്തെ ഭൂമി സംബന്ധിച്ച കേസിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുനമ്പത്തെ വസ്തു വഖഫ് ഭൂമിയല്ല എന്ന് കോടതി വ്യക്തമാക്കി. 1950-ലെ ആധാരം പ്രകാരം ഈ ഭൂമി ഫറൂഖ് കോളേജിനുള്ള ദാനമായിരുന്നു. എന്നാൽ, ഈ ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ദാനത്തിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ, അത് വഖഫ് സ്വത്തല്ലാതായി മാറിയെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ഇതിനു മുമ്പ്, ഹൈക്കോടതി സിംഗിൾ ബെഞ്ച് മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന നിലപാട് സ്വീകരിക്കുകയും വഖഫ് നിയമപ്രകാരമുള്ള നടപടികളേ പാടുള്ളൂ എന്നും വിധിച്ചിരുന്നു. ഡിവിഷൻ ബെഞ്ച് ഈ നിലപാട് തിരുത്തി.
സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഈ നിർണായക നിരീക്ഷണം. മുമ്പ്, മുനമ്പം ഭൂമി പരിശോധിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി എൻ. രാമചന്ദ്രൻ നായരെ സിംഗിൾ ബെഞ്ച് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഈ വിധി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.