Saturday, 18 October 2025

ദുൽഖറിന്റെ ഡിഫൻഡർ ഉപാധികളോടെ വിട്ടുനൽകി

SHARE
 

കൊച്ചി ∙ ‘ഓപ്പറേഷൻ നുംഖോറി’ന്റെ ഭാഗമായി പിടിച്ചെടുത്ത, നടൻ ദുൽഖർ സൽമാന്റെ കാർ ഉപാധികളോടെ കസ്റ്റംസ് വിട്ടുകൊടുത്തു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഡിഫൻഡർ കാറാണ് കസ്റ്റംസ് അഡിഷനൽ കമ്മിഷണർ വിട്ടുനൽകിയത്. ഭൂട്ടാനിൽനിന്നു കടത്തിയതെന്നു സംശയിക്കുന്ന 43 വാഹനങ്ങൾ പിടികൂടിയതിൽ ദുൽഖറിന്റെ ഒരെണ്ണം ഉൾപ്പെടെ 4 വാഹനങ്ങളാണ് ഇനി കസ്റ്റംസിന്റെ പക്കലുള്ളത്. 39 എണ്ണം വിട്ടുകൊടുത്തു. തൃശൂർ സ്വദേശി റോബിന്റെ കാറും ഇന്നു വിട്ടുകൊടുത്തതിൽ ഉൾപ്പെടുന്നു.

കസ്റ്റംസ് രണ്ടു ഘട്ടത്തിലായി നടത്തിയ പരിശോധനയിൽ ദുൽഖറിന്റെ 3 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ആദ്യം പിടികൂടിയ ലാൻഡ് റോവൻ ഡിഫൻഡർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കസ്റ്റംസിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം. ദുൽഖറിന്റെ അപേക്ഷ പരിഗണിക്കാൻ കസ്റ്റംസിനും നിർദേശം നൽകിയി. ഉപാധികളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ വിട്ടുകൊടുക്കാൻ കസ്റ്റംസ് നിയമത്തിൽ വ്യവസ്ഥയുണ്ട്. ദുൽഖറിന്റെ അപേക്ഷ പരിഗണിച്ച കസ്റ്റംസ് അഡീഷനൽ കമ്മിഷണർ ഡ‍ിഫൻഡർ വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. കൊച്ചി വെണ്ണലയിലെ ബന്ധുവിന്റെ ഫ്ലാറ്റിലെ പാർക്കിങ്ങില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത നിസാൻ പട്രോളാണ് ദുൽഖറിന്റേതായി ഇനി കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. മറ്റൊരു കാർ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അവിടെത്തന്നെ സൂക്ഷിക്കാൻ അനുവദിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.