Friday, 24 October 2025

കൈവെള്ളയിൽ പേനകൊണ്ട് കുറിപ്പെഴുതി വനിത ഡോക്ട‍ര്‍ ജീവനൊടുക്കി

SHARE

 



സത്താറ: മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ്‌പെക്‌ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ, തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ യുവതി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഫൽട്ടാൻ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്.

'പൊലീസ് ഇൻസ്‌പെക്‌ടർ ഗോപാൽ ബഡ്‌നെയാണ് എന്റെ മരണത്തിന് കാരണം. അയാൾ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലേറെയായി എന്നെ ബലാത്സംഗത്തിനും മാനസിക, ശാരീരിക പീഡനത്തിനും ഇരയാക്കി' എന്ന് കുറിപ്പിൽ പറയുന്നു. കൂടാതെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് ബൻകറിനെതിരെയും മാനസിക പീഡനത്തിന് യുവതി കുറ്റപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ ഗോപാൽ ബഡ്‌നെ സസ്‌പെൻഷനിലാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നിർദ്ദേശപ്രകാരമാണ് ബഡ്‌നെയെ സസ്‌പെൻഡ് ചെയ്തത്.

ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങൾ മുൻപ് ജൂൺ 19-ന് ഫൽട്ടാനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.എസ്.പി.) ഓഫീസിലേക്ക് അയച്ച കത്തിലും യുവതി പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഫൽട്ടാൻ റൂറൽ പൊലീസ് സ്റ്റേഷനിലെ ബഡ്‌നെ, സബ് ഡിവിഷണൽ പൊലീസ് ഇൻസ്‌പെക്‌ടർ പാട്ടീൽ, അസിസ്റ്റൻ്റ് പൊലീസ് ഇൻസ്‌പെക്‌ടർ ലഡ്പുത്രെ എന്നിവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.