Monday, 10 November 2025

ഒരേ ആപ്പ്, ഒരേ അനുഭവം, പക്ഷേ ഐഫോണില്‍ മുടക്കേണ്ടിവന്നത് 13 ഇരട്ടി തുക! അനുഭവം പങ്കിട്ട് കുറിപ്പ്

SHARE
 

ദില്ലി: ഐഫോണുകള്‍ വാങ്ങിയാല്‍ തീറ്റിപ്പോറ്റുക വലിയ ചിലവാണ് എന്ന് പലരും പറയാറുണ്ട്. ആന്‍ഡ്രോയ്‌ഡ് ആപ്പുകളേക്കാള്‍ വിലയേറിയതാണ് ഐഫോണുകളില്‍ ഉപയോഗിക്കുന്ന ഐഒഎസ് ആപ്പുകള്‍ എന്നതാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള തന്‍റെ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് The Mavericks സ്ഥാപകനും സിഇഒയുമായ ചേതന്‍ മഹാജന്‍. ആന്‍ഡ്രോയ്‌ഡ് ആപ്പിനേക്കാള്‍ 13 മടങ്ങ് പണം മുടക്കിയാണ് താനൊരു ഐഒഎസ് ആപ്പ് വാങ്ങിച്ചത് എന്നാണ് ചേതന്‍ പറയുന്നത്. ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് ആപ്പുകള്‍ തമ്മിലുള്ള വില വ്യത്യാസത്തെ കുറിച്ചുള്ള ചേതന്‍ മഹാജന്‍റെ ലിങ്ക്‌ഡ്ഇന്‍ പോസ്റ്റ് വലിയ ചര്‍ച്ചയായി.

ഈയടുത്ത് ഐഫോണില്‍ നിന്ന് ആ‍ന്‍ഡ്രോയ്‌ഡിലേക്ക് സ്വയം പറച്ചുനട്ടു ചേതന്‍ മഹാജന്‍. എന്നാല്‍ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ കയ്യിലെത്തിയപ്പോള്‍ അദേഹം ഒരു വലിയ പ്രശ്‌നം നേരിട്ടു. ഐഫോണിലെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ആന്‍ഡ്രോയ്‌ഡിലേക്ക് മാറ്റാനാവുന്നില്ല. 20 ദിവസം സമയമെടുത്ത് ഒടുവില്‍ ഒരു തേഡ്-പാര്‍ട്ടി ആപ്പിന്‍റെ സഹായത്തോടെയാണ് ചേതന്‍ മഹാജന്‍ തന്‍റെ ഐഫോണിലെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ആന്‍ഡ്രോയ്‌ഡ് ഫോണിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്‌തത്. 2,499 രൂപ (ഒരു മാസം) മുടക്കി മൊബൈല്‍ട്രാന്‍സ് എന്ന ആപ്പ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ഡാറ്റ പുത്തന്‍ ഫോണിലേക്ക് മൈഗ്രേറ്റ് ചെയ്യുകയായിരുന്നു അദേഹം. അതൊരു വലിയ തുകയാണെങ്കിലും വാട്‌സ്ആപ്പ് ചാറ്റുകളുടെ പ്രധാന്യം ആലോചിച്ചപ്പോള്‍ അത്രയും വലിയ തുക മുടക്കാന്‍ ചേതന്‍ മഹാജന്‍ തയ്യാറാവുകയായിരുന്നു.

സംഭവം, വിജയകരമായി തന്‍റെ പഴയ ഐഫോണില്‍ നിന്ന് പുതിയ ആന്‍ഡ്രോയ്‌ഡ് ഫോണിലേക്ക് ചേതന്‍ മഹാജന്‍ വാട്‌സ്ആപ്പ് ഡാറ്റകളെല്ലാം ട്രാന്‍സ്‌ഫര്‍ ചെയ്‌തെങ്കിലും അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കാര്യം പിടികിട്ടിയത്. മൊബൈല്‍ട്രാന്‍സിന്‍റെ ആന്‍ഡ്രോയ്‌ഡ് വേര്‍ഷന്‍ ആപ്പിന് വെറും 186 രൂപ മാത്രമേയുള്ളൂ. അതായത് മൊബൈല്‍ട്രാന്‍സ് ഐഫോണുകളില്‍ ഉപയോഗിക്കണമെങ്കില്‍ 13 ഇരട്ടി തുക മുടക്കണം. ഇതുതന്നെയാണ് മറ്റ് പല ആപ്പുകളുടെ കാര്യത്തിലും സംഭവിക്കുന്നതെന്ന് താരതമ്യ പട്ടിക സഹിതം ചേതന്‍ മഹാജന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്രയധികം തുക ഐഒഎസ് ആപ്പുകള്‍ക്ക് നല്‍കുന്നത് കൊണ്ട് മറ്റ് ഗുണങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദേഹം തുറന്നുപറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.