മലപ്പുറം: മരിച്ച 16കാരിയെ കുറിച്ച് വ്യാജ ഐഡിയില്‍ നിന്ന് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍. വെട്ടിച്ചിറ സ്വദേശി അബ്ദുല്‍ റഷീദിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട ഐഡി ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് സംഭവം.
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ കുറിച്ചാണ് യുവാവ് കുടുംബത്തിന് മനോവേദനയുണ്ടാക്കുന്ന തരത്തില്‍ മോശം കമന്റിട്ടത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ്, കമന്റ് പോസ്റ്റ് ചെയ്ത 'ജുവി 124' എന്ന അക്കൗണ്ടിന്റെ ഐഡി ശേഖരിക്കുകയും ഈ ഐഡി വച്ച് നടത്തിയ അന്വേഷണത്തില്‍ കമന്റിട്ടയാളെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്നാണ് വെട്ടിച്ചിറ സ്വദേശി കരിങ്കപ്പാറ വീട്ടില്‍ അബ്ദുല്‍ റഷീദിനെ അറസ്റ്റ് ചെയ്തത്.
അബ്ദുല്‍ റഷീദ് പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കമന്റിട്ട ശേഷം അത് മറന്നുപോയ ഇയാള്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോഴാണ് ഇതേക്കുറിച്ച് ഓര്‍ക്കുന്നത്. പെട്ടെന്ന് പൊതുവായി ഒരു കമന്റ് ഇടുകമാത്രമേ ചെയ്തിട്ടുള്ളു എന്ന് അബ്ദുള്‍ റഷീദ് പോലീസിന് മൊഴി നല്‍കി. എന്നാല്‍, കുടുംബത്തിനുണ്ടായ മനോവേദനയെ തുടര്‍ന്ന് പ്രതിയോട് ക്ഷമിക്കാന്‍ കുടുംബം തയാറായില്ല. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. പരമാവധി ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.