നെടുമ്പാശേരി: വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണവും സിഗരറ്റുകളും നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. സ്വർണവും സിഗരറ്റുകളും ഉൾപ്പടെ 50 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പിടിച്ചെടുത്തത്. കംബോഡിയയിൽ നിന്ന് തായ് എയർ ഏഷ്യ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശികളായ റഫീഖ്, സഫീർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കെെവശം 17.5 ലക്ഷം രൂപ വിലവരുന്ന വിദേശനിർമിത സിഗരറ്റാണ് ഉണ്ടായിരുന്നത്.
70,000 സിഗരറ്റുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബാറ്റിക് എയർ വിമാനത്തിൽ ക്വലാലംപുരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി ജയയിൽ നിന്ന് 30.4 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് പിടിച്ചെടുത്തത്. ആഭരണങ്ങൾ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വെള്ളി പൂശിയതുൾപ്പടെയുള്ള സ്വർണാഭരങ്ങളും ഉണ്ടായിരുന്നു. എയർ ഇന്ത്യ എക്‌പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെക്കിയ തൃശൂർ സ്വദേശിയായ യാത്രക്കാരനിയിൽ നിന്ന് 46 ഇ - സിഗരറ്റുകളും ഇതിൽ ഉപയോഗിക്കുന്ന നിക്കോട്ടിനും കസ്റ്റംസ് പിടികൂടി. 1.48 ലക്ഷം രൂപ വിലവരുന്ന ഇ - സിഗരറ്റാണ് ഇയാളുടെ കെെവശം ഉണ്ടായിരുന്നത്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.