ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടി നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. കുപ്പം പിഇഎസ് കോളേജ് ബിഎസ്‌സി നഴ്‌സിങ് വിദ്യാർത്ഥിനി 19കാരിയായ പല്ലവിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച രാവിലെയോടെ പെൺകുട്ടി മരിച്ചു.
താഴെ വീണ കുട്ടിയുടെ അടുത്തേക്ക് ജീവനക്കാരും കുട്ടികളും ഓടിയടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് മേൽനോട്ട കുറവുണ്ടായെന്ന് പല്ലവിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പല്ലവിയുടെ മരണം കോളേജിലെ വിദ്യാർത്ഥികളെയും മാനസീകമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
ഈ മാസം ആദ്യം ചിറ്റൂരിലെ ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് മാനേജ്മെൻ്റ് സ്റ്റഡീസിലെ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവരിലൊരാൾ മരിച്ചു. മറ്റൊരാൾ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ശ്രീകാകുളം ജില്ലയിൽ 20 വയസുള്ള എഞ്ചിനീയറിങ് വിദ്യാർത്ഥിയും കഴിഞ്ഞ ആഴ്ച ജീവനൊടുക്കിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.