Saturday, 8 November 2025

നിലത്ത് ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ കാലിൽ കടന്നുപിടിച്ച് യുവാവ്; സംഭവം കോട്ടയം മെഡിക്കൽ കോളേജിൽ

SHARE
 

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ യുവാവ് കടന്നുപിടിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം. ഉടൻതന്നെ അമ്മഞ്ചേരി സ്വദേശിയായ യുവാവിനെ എയ്‌ഡ് പോസ്റ്റിലെ പൊലീസുകാർ പിടികൂടി ഗാന്ധിനഗർ പൊലീസിന് കൈമാറി.

ട്രോമാകെയർ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലായിരുന്നു സംഭവം. നിലത്ത് ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ കാലിൽ യുവാവ് കടന്നുപിടിക്കുകയായിരുന്നു. സ്‌ത്രീ ബഹളംവച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എയ്ഡ് പോസ്റ്റിലെ പൊലീസുകാരും മറ്റ് രോഗികളുടെ ബന്ധുക്കളും ചേർന്ന് തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു.

കൂട്ടുകാരന്റെ അമ്മ ചികിത്സയിലായതിനാൽ പരിചരണത്തിനെത്തിയതാണെന്ന്‌ യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പൊലീസിനെ അറിയിച്ചു. യുവതിക്ക് പരാതിയില്ലെന്നറിയിച്ചതോടെ ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.